Welcome, Kallar Service Co-Operative Bank
പള്ളിവാസൽ പഞ്ചായത്തിന്റെ മുഴുവൻ മേഖലയും ഈ ബാങ്കിന്റെ പ്രവർത്തന മേഖലയാണ് സംഘത്തിന്റെ ആദ്യകാല കമ്മിറ്റിയിൽ ഉണ്ടായിരുന്നത് ശ്രീ K E ഉണ്ണി പ്രസിഡണ്ട് സെക്രട്ടറി ശ്രീ പി എൻ രാമകൃഷ്ണ പണിക്കരും ആയിരുന്നു. ശ്രീ തോമസ് ചാണ്ടി, ശ്രീ കെ സി എബ്രഹാം , ശ്രീ കെ എ ചാക്കോ ശ്രീ ജ്ഞാന ദാസ് നാടാർ എന്നിവരും ആയിരുന്നു ശ്രീ പി ശ്ശിവരാമ പിള്ള എം എ എൽ എൽ ബി സംഘത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന പ്രമുഖ വ്യക്തിയായിരുന്നു 19/2/1962ലെ സംഘം കമ്മിറ്റിയിൽ ഓഹരികൾ എടുക്കുന്നതിനുള്ള തീരുമാനമെടുക്കുകയും 2/3/1962ൽ നാല്പത്തിരണ്ട് അംഗങ്ങളുടെ ഓഹരികൾ അംഗീകരിക്കുകയും ചെയ്തു ആദ്യ വായ്പ വിതരണം ചെയ്യുന്നതിനായി പരമാവധി 200 രൂപയാണെന്ന് തീരുമാനിച്ചു ആയത് ഏലത്തോട്ടങ്ങൾക്ക് ഏക്കറിന് 200 രൂപ മറ്റ് കൃഷികൾക്ക് 100 രൂപയും വായ്പ പലിശ നിരക്ക് ഏഴ് ശതമാനം വാങ്ങാനും നിശ്ചയിച്ചു മറ്റു സ്ഥാപനങ്ങളിൽ ആദ്യമായി ഷെയർ എടുത്തത് കല്ലാർ കാർഡമം മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് നമ്പർ കെ 173 ൽ 10 ഷെയർ എടുത്തു കൊണ്ട് ആയിരുന്നു
ആദ്യ വായ്പ 23/3/1962ൽ ശ്രീ സി കെ പുത്തന് 100 രൂപ നൽകിക്കൊണ്ട് ആരംഭിച്ചു 26/1/1964 ൽ ബാങ്കിന്റെ ഡയറക്ടർ ബോർഡിന് 7 അംഗങ്ങളെ തിരഞ്ഞെടുത്തു ശ്രീ തോമസ് ചാക്കോ, ശ്രീ സിജെ മാത്യു ,ശ്രീ കെ സി എബ്രഹാം, ശ്രീ പിജെ ജെയിംസ്, ശ്രീ കരുണാകരൻ ,ശ്രീ എ പി പൗലോസ് , ശ്രീ സദാശിവൻ നായർ എന്നിവർ ആയിരുന്നു ഏഴംഗ ഡയറക്ടർ ബോർഡ് 1963 മുതൽ സെക്രട്ടറിയുടെ അഭാവത്തിൽ വൈസ് പ്രസിഡണ്ടായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് അതിനുശേഷം 1963 മെയ് മാസം മുതൽ ശ്രീ വി കെ കുമാരക്കുറുപ്പിനെ paid സെക്രട്ടറിയായി കമ്മിറ്റി തീരുമാനിച്ചു 21/6/1964ൽ യോഗത്തിൽ ഹോണറി സെക്രട്ടറിയായി ശ്രീ പിജെ ജെയിംസ് നിയമിച്ചു 30/08/1964 കൂടിയ കമ്മിറ്റിയിൽ സംഘം അംഗങ്ങളുടെ ഏലക്ക സംഘം ലോൺ അടിസ്ഥാനത്തിൽ ഏഴ് ശതമാനം പലിശയ്ക്ക് വാങ്ങി മാർക്കറ്റിംഗ് സൊസൈറ്റി മുഖേന വില്പന നടത്തുന്നതിന് അതിൽ കുറഞ്ഞ വിലയ്ക്ക് മാർക്കറ്റിംഗ് സൊസൈറ്റിയിൽ ലോൺ വയ്ക്കുന്നതിനും തീരുമാനിച്ചു 22/11/1964 ൽ സംഘം ഒരു റേഷൻ ഷോപ്പ് നടത്താൻ തീരുമാനിച്ചു 23/03/1965 ൽ സംഘം paid സെക്രട്ടറിയായി ശ്രീ സി എം മത്തായിയെ 75 രൂപ പ്രതിമാസ വേതനത്തിൽ നിയമിച്ചു 28/03/1965ൽ യോഗത്തിൽ ഷെയർ തുക തിരികെ നൽകുന്നതിന് തീരുമാനിച്ചു 8/8/1965ലെ പൊതുയോഗത്തിൽ 5 അംഗ മൂന്നാം ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു ശ്രീ പി നാരായണക്കുറുപ്പ്, ശ്രീ എം വി ജോൺ ,ശ്രീ കെ എ ചാക്കോ, ശ്രീ പി എസ് രാമകൃഷ്ണപ്പണിക്കർ ,ശ്രീ എംപി വർഗീസ് എന്നിവരെ തെരഞ്ഞെടുത്തത്
8/65 ൽ ആദ്യ ലാഭവിഹിതമായ 348 രൂപ 4 പൈസ പ്രവർത്തന മൂല്യതലത്തിൽ ചേർത്തു 29/ 8/65 ൽ കമ്മിറ്റി യോഗത്തിൽ സ്റ്റേറ്റ് സഹകരണ കോൺഫറൻസ് പ്രതിനിധിയായി പ്രസിഡണ്ട് ശ്രീ പി നാരായണക്കുറുപ്പ്നെ തെരഞ്ഞെടുത്തു 19/5/1966 ൽ കമ്മിറ്റി അംഗങ്ങൾക്ക് വായ്പ വിതരണം ചെയ്യാൻ തീരുമാനിച്ചു ഗവൺമെന്റിൽ നിന്ന് ഓഹരി എടുക്കുന്നതിനും തീരുമാനിച്ചു 12/73 ൽ സംഘം ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു 24/7/23 പുതിയ ഭരണസമിതിക്ക് വേണ്ടി പ്രസിഡണ്ട് ഭരണം ഏറ്റെടുത്തു ശ്രീ പി ബി സെയ്തു മുഹമ്മദ് പ്രസിഡണ്ട്, ശ്രീ എം എസ് ഹരിഹരൻ നായർ സെക്രട്ടറി എന്നിവർ അടങ്ങുന്ന ഡയറക്ടർ ബോർഡ് അധികാരം ഏറ്റു . ഈ കാലഘട്ടത്തിൽ കല്ലാർ പ്രദേശത്ത് നിന്നും പവർഹൗസിലേക്ക് ഓഫീസ് മാറ്റി സ്ഥാപിച്ചു 1973/74 ആദ്യം സംഘത്തിൽ 565 മെമ്പർമാരും 39150 രൂപ ഓഹരി മൂലധനവും ഉണ്ടായിരുന്നു വർഷാവസാനം 586 മെമ്പർമാരും 40730 രൂപ ഓഹരി മൂലധനവും ഉണ്ടായിരുന്നു . 21/10/74 സംസ്ഥാനത്തിന് പുറത്തേക്ക് കപ്പു കയറ്റി അയക്കുന്നതിനുള്ള പെർമിറ്റ് സംഘത്തിന്റെ പേരിൽ എടുത്ത വ്യവസായം ആരംഭിക്കുന്നതിന് തീരുമാനിച്ചു 12/11/74 ഫാക്ടമായി എഗ്രിമെന്റ് വയ്ക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു 1975 ഫെബ്രുവരി മുതൽ റേഷൻ തുണി വിതരണം ആരംഭിച്ചു. ആദ്യ ചിട്ടി 1975 ഏപ്രിൽ പത്താം തീയതി ലേലം ചെയ്യുന്നതിന് തീരുമാനിച്ചു
17/11/75ലെ കമ്മിറ്റി യോഗത്തിൽ പ്രൊവിഡന്റ് ഫണ്ട് നടപ്പാക്കുന്നതിനുള്ള മേൽ നടപടികൾ സ്വീകരിച്ചു സർവ്വീസ് രജിസ്റ്റർ എഴുതി സൂക്ഷിക്കുകയും 1975/76 ൽ 589 മെമ്പർമാരും 40750 ഓഹരി മൂലകനും ഉണ്ടായിരുന്നു ഇതിൽ 10000 രൂപ ഗവൺമെന്റിൽ നിന്ന് ഓഹരി മൂലധനം ആയി 1973-74 ൽ ലഭിച്ചിട്ടുള്ളതാണ് . 1/3/1976ൽ ഒരു ബോണസ് നിക്ഷേപത്തെക്കുറിച്ച് തീരുമാനിച്ചു 22/1976 ൽ സംഘത്തിന്റെ പേരിൽ ഒരു S B അക്കൗണ്ട് സബ് ട്രഷറിയിൽ തുടങ്ങുന്നതിന് തീരുമാനിച്ചു 27/6/78ലെ യോഗത്തിൽ പ്രസിഡണ്ട് ശ്രീ പി എസ് അബ്ദുൽ ഷുക്കൂർനെ തിരഞ്ഞെടുത്തു 1/7/1976 മുതൽ ശ്രീ പി എസ് അബ്ദുൽ ഷുക്കൂർ ചാർജ് ഏറ്റെടുത്തു 25/76 കമ്മിറ്റിയിൽ ഒരു കൺസ്യൂമർ സ്റ്റോർ തുടങ്ങുന്നതിനുള്ള തീരുമാനം പാസാക്കി 2/10/1976 ൽ തയ്യൽ മെഷീൻ വായ്പ അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് മെമ്പർമാർക്ക് കൊടുക്കുവാൻ തീരുമാനിച്ചു 2/3/77 കൺസ്യൂമർ സ്റ്റോറിലേക്കുള്ള ജോലിക്കായി കെ പി മുരളീധരൻ നായരെ നമിച്ചു ഉള്ള തീരുമാനം ഉണ്ടായി 3/1977 മുതൽ ശ്രീ കെ പി മുരളീധരൻ ചാർജെടുത്തു ശമ്പളം മാസം 210
1977 മാർച്ച് മുതൽ കുഞ്ചിത്തണ്ണിയിൽ അനുരാഗ് എന്ന ഒരു ജൗളി വ്യാപാരസ്ഥാപനം സംഘത്തിൽ ഉടമസ്ഥയിൽ ആരംഭിച്ചു 25/11/77 ലെ യോഗത്തിൽ ഒരു ഫോൺ കണക്ഷൻ എടുക്കാൻ തീരുമാനിച്ചു സംഘത്തിന്റെ ചുമതലയിൽ കുഞ്ചിത്തണ്ണിയിൽ ഒരു വളക്കട തുടങ്ങുന്നതിന് 18/4/78 ൽ തീരുമാനിച്ചു. വളം ഡിപ്പോ താൽക്കാലികമായി പി സി രവിയെ ഏൽപ്പിച്ചു 29/6/78 ൽ സംഘം നടത്തുന്ന വളക്കടയിൽ 1/78 മുതൽ ശ്രീ ഇമ്മാനുവേലിനെ പ്രതിമാസം 150 രൂപ പ്രകാരം താൽക്കാലിക വ്യവസ്ഥയിൽ നിയമിച്ചു. 11/78 ൽ സംഘത്തിന് സ്വന്തമായി ഒരു സ്ഥലമോ കെട്ടിടമോ ഉണ്ടാകുന്നതിനുവേണ്ടി വായ്പ വിതരണം ചെയ്യുമ്പോൾ വായ്പയുടെ ഒരു ശതമാനം കെട്ടിട ഫണ്ടായ സ്വരൂപിക്കാൻ ആലോചിച്ചു സംഘം ഓഫീസിന് സമീപം 10 സെന്റ് കുറയാതെ സ്ഥലം വാങ്ങുന്നതിനെപ്പറ്റി 13/5/79 കമ്മിറ്റിയിൽ തീരുമാനിച്ചു
ശ്രീ പി കെ ഏലിയാസിനെ സംഘത്തിൽ താൽക്കാലികമായി പ്രതിമാസം 150 രൂപ ശമ്പളത്തിൽ നിയമിക്കാൻ 13/5/79ൽ തീരുമാനിച്ചു 1979 ൽ ജൂൺ പതിനേഴാം തീയതി തെരഞ്ഞെടുപ്പിൽ ഏഴംഗ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു ശ്രീ പി എസ് അബ്ദുൽ ഷുക്കൂർ ശ്രീ മുഹമ്മദ് ഹബീബ്, ശ്രീ മുഹമ്മദ് K A , ശ്രീ രവീന്ദ്രൻ V V , ശ്രീ നാരായണൻ എം എസ് , ശ്രീ ശശിധരൻ T R , ശ്രീ ജോൺ പി പി ,പ്രസിഡണ്ടായി ശ്രീ പി എസ് അബ്ദുൽ ഷുക്കൂറിനെ തെരഞ്ഞെടുത്തു 17/ 1979 മുതൽ ചാർജ് എടുക്കാൻ തീരുമാനിച്ചു 24 /6 /79ൽ കോട്ടയം ഹോൾസെയിൽ കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോർ പ്രതിനിധിയായി ശ്രീ കെ എ മുഹമ്മദിനെ തെരഞ്ഞെടുത്തു ഇടുക്കി ഹോൾസെയിൽ കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോർ പ്രതിനിധിയായി ശ്രീ എം എസ് നാരായണനെ തിരഞ്ഞെടുത്തു കല്ലാർ കാർഡമം പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് സഹകരണസംഘം കെ 173 പ്രതിനിധിയായി ശ്രീ ശശിധരനെ നിയമിച്ചു
ഇടുക്കി ഡിസ്ട്രിക് സഹകരണ ബാങ്ക് പ്രതിനിധിയായി ശ്രീ വി രവീന്ദ്രനെ തെരഞ്ഞെടുത്തു. സ്റ്റോക്ക് എടുക്കുന്നതിന് പുതിയ ബോർഡിന്റെ പ്രതിനിധിയായി ത്രീ എം എസ് നാരായണനെ ചുമതലപ്പെടുത്തി പഴയ കമ്മിറ്റിയുടെ പ്രതിനിധിയായി ശ്രീ K A മുഹമ്മദിനെ തീരുമാനിച്ചു 1/7/79 ൽ ഒരു ജൗളിക്കട കുരിശുപാറയിൽ തുടങ്ങാൻ തീരുമാനിച്ചു ആനച്ചാലിൽ ഒരു വളക്കട തുടങ്ങുന്നതിനും ആലോചിച്ചു
28/10/79ലെ പൊതുയോഗത്തിൽ ബൈലോ ഭേദഗതികളിൽ 2(9) പ്രകാരം നിബന്ധനകളിൽ സംഘം എന്നുള്ളിടത്ത് എല്ലാം ബാങ്ക് എന്ന് വായിക്കണം എന്ന് ഭേദഗതി ഉണ്ടായി. 4/6/1981ൽ ജില്ലാ ബാങ്ക് പ്രതിനിധിയായി ശ്രീ പി എസ് അബ്ദുൽ ഷുക്കൂറിനെ തെരഞ്ഞെടുത്തു 1/1980 ൽ സംഘത്തിന്റെ മൂലധനം 12 ലക്ഷം രൂപയും സംഘത്തിന്റെ നിൽപ്പു വായ്പ 1 1/4 ലക്ഷം രൂപയും ആയിരുന്നു കേരള സഹകരണ ബാങ്ക് ആക്ട് 80(10) വകുപ്പ് അനുസരിച്ച് സംഘം ക്ലാസ് നാല് ആയി ഉയർത്തി സംഘത്തിന്റെ ഗ്രേഡ് അനുസരിച്ച് സ്റ്റാഫ് നിലവാരം അംഗീകരിച്ചു കിട്ടാൻ ഇടുക്കി സഹകരണ സംഘം ജോയിൻ രജിസ്റ്റർക്ക് അപേക്ഷ നൽകി
1982 ഏപ്രിൽ പതിനഞ്ചാം തീയതി കുഞ്ചിത്തണ്ണിയിലെ അനുരാഗ് ടെക്സ്റ്റൈൽസ് നിർത്താൻ തീരുമാനിച്ചു 20/6/1982ലെ തെരഞ്ഞെടുത്ത ഏഴംഗ ഭരണസമിതിയിൽ ശ്രീ പി എസ് അബ്ദുക്കൂർ ഷുക്കൂർ , ശ്രീ ദാമോദരൻ K N ,ശ്രീ നീലകണ്ഠൻ വേലായുധൻ നായർ , ശ്രീ മുരളി വേലായുധൻ സി വി , ശ്രീ ശശിധരൻ രാമൻകുട്ടി T R , ശ്രീ നാരായണൻ എം എസ് , ശ്രീ ഫിലിപ്പ് എബ്രഹാം എന്നിവർ ഉണ്ടായിരുന്നു പ്രസിഡണ്ടായി ശ്രീ പി എസ് അബ്ദുൽ ഷുക്കൂറിനെ 3/6/82 ൽ തെരഞ്ഞെടുത്തു ഇടുക്കി ജില്ലാ ബാങ്ക് പ്രതിയായി ശ്രീ പിഎസ് അബ്ദുൽ ഷുക്കൂറിനെ തിരഞ്ഞെടുത്തു ഇടുക്കി ഹോൾസെയിൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രതിനിധിയായി ശ്രീ സി വി മുരളിയെ തെരഞ്ഞെടുത്തു കോട്ടയം ഹോൾസെയിൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രതിനിധിയായി ശ്രീ നീലകണ്ഠൻ വേലായുധൻ നായർ തെരഞ്ഞെടുക്കപ്പെട്ടു
14/82ൽ ഒരു മാവേലി സ്റ്റോർ തുടങ്ങാനും തീരുമാനിച്ചു ഇരുട്ടുകാനത്ത് 1982ൽ സംഘത്തിന് വേണ്ടി കെട്ടിടം പണിയുന്നതിനായി ചെകുത്താൻ മുക്കിൽ 15 സെന്റ് സ്ഥലം വാങ്ങുന്നതിന് എഗ്രിമെന്റ് വയ്ക്കുകയും അഡ്വാൻസ് കൊടുക്കുകയും ചെയ്തു പട്ടയം കിട്ടുന്ന മുറയ്ക്ക് സംഘത്തിന് തീർവാങ്ങാൻ തീരുമാനിച്ചു 1952ലെ ഭേദഗതിയിൽ സംഘത്തെ K180 ആം നമ്പർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം എന്ന് വിളിക്കപ്പെട്ടു 30/4/83ല്‍ ശ്രീ പി എസ് അബ്ദുൽ ഷുക്കൂറിന്റെ വിദേശയാത്ര പ്രമാണിച്ച് 1/5/83 മുതൽ 7/6/83 വരെ പ്രസിഡന്റിന്റെ ഇൻചാർജ് ശ്രീ ആർ ശശിധരനെ തെരഞ്ഞെടുത്തു. സംഘത്തിന്റെ മേൽനോട്ടത്തിൽ ആനച്ചാൽ , പവർഹൗസ് എന്നിവിടങ്ങളിൽ സഹകരണ മാവേലി സ്റ്റോർ തുടങ്ങാൻ തീരുമാനിച്ചു
22/5/83 ൽ സെക്രട്ടറിയും പ്രസിഡണ്ടും തുക പിൻവലിക്കാത്ത വിധത്തിൽ ഫെഡറൽ ബാങ്ക് കുഞ്ചിത്തണ്ണി ശാഖയിൽ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചു മാവേലി സ്റ്റോർ കല്ലാർ , തോക്കുപാറ എന്നിവിടങ്ങളിൽ കൂടി തുടങ്ങാൻ തീരുമാനിച്ച 9/6 /83ൽ ദേവികുളം താലൂക്ക് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓഹരി എടുക്കുവാൻ തീരുമാനിച്ചു 31/1/1984 ൽ ബാങ്ക് കെട്ടിടത്തിനായി ഡോബി പാലത്തിന് സമീപം സ്ഥലം വാങ്ങി. ചിത്തിരപുരത്ത് ശ്രീമതി മേരി തങ്കപ്പന്റെ വക പത്ത് സെന്റ് സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് കൊടുത്തു
5/11/85 ൽ ഇടുക്കി ജില്ലാ ബാങ്കിന്റെ അടിമാലി ശാഖയിൽ ഈ ബാങ്കിന്റെ പേരിൽ ഒരു കറണ്ട് അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചു 20/2/1985 ൽ ബാങ്കിന്റെ കെട്ടിടം പണിയാൻ തീരുമാനം ഉണ്ടായി എസ്റ്റിമേറ്റ് പ്രകാരം 4 ലക്ഷം രൂപ വരെ ചെലവ് ചെയ്ത് കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു 23/4/1985 ൽ ഹോം സേവിങ് തുടങ്ങാൻ തീരുമാനിച്ചു 25/6/85ലെ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ആയി പി എസ് അബ്ദുൽ ഷുക്കൂറിനെ തിരഞ്ഞെടുത്തു ഇടുക്കി ജില്ലാ ബാങ്ക് പ്രതിനിധിയായി ശ്രീ പി എസ് അബ്ദുൽ ഷുക്കൂറിനെ തെരഞ്ഞെടുത്തു
24/8/1985ൽ ഇടുക്കി ജില്ലാ ബാങ്കിന്റെ കുഞ്ചിത്തണ്ണി ശാഖയിൽ ഒരു എസ്ബി അക്കൗണ്ട് ആരംഭിക്കാൻ തീരുമാനിച്ചു 5/10/1985 ൽ ഇടുക്കി ജില്ല ഹോസ്പിറ്റൽ സഹകരണ സംഘത്തിൽ ഒരു മൂന്നു ഓഹരികൾ എടുക്കാൻ തീരുമാനിച്ചു 5/4/86ൽ ബാങ്കിന്റെ കെട്ടിടം പണിയുന്നതിനുള്ള ദർഗ്ഗാസ് പരസ്യം കൊടുത്തു 25/5/86 ൽ ബാങ്കിന്റെ മേൽനോട്ടത്തിൽ കല്ലാറിലുള്ള കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ കെട്ടിടത്തിൽ ഒരു വളം ഡിപ്പോ തുടങ്ങാൻ തീരുമാനിച്ചു ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഷണ്മുഖം റോഡ് ശാഖയിൽ ഈ ബാങ്കിന്റെ പേരിൽ ആരംഭിക്കുന്ന കറണ്ട് അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചു
10/9/87ൽ ബാങ്ക് കെട്ടിടത്തിന്റെ കല്ലിടൽ ശ്രീ പിഎസ് അബ്ദുൽ ഷുക്കൂർ ഭരണസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു
24/11/1987 ൽ ബാങ്കിന് ആനച്ചാൽ, കുരിശുപാറ, കമ്പി ലൈൻ, എന്നിവിടങ്ങളിൽ ഓരോ ബ്രാഞ്ച് തുടങ്ങാൻ അപേക്ഷിക്കാൻ തീരുമാനിച്ചു 14 /2 /1988 ൽ കമ്പി ലൈൻ ബ്രാഞ്ച് തുടങ്ങുന്നതിന് പകരം ഇരുട്ടുകാനത്ത് ഒരു ബ്രാഞ്ച് തുടങ്ങാൻ തീരുമാനിച്ചു ആദ്യത്തെ ബ്രാഞ്ച് ഇരുട്ടുകാനത്ത് തുടങ്ങാൻ ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്ടാർക്ക് അപേക്ഷിക്കാൻ തീരുമാനിച്ചു
5/3/1988 ൽ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 1988 ഏപ്രിൽ പത്താം തീയതി ഞായറാഴ്ച 3.30 pm നിർവഹിക്കാൻ തീരുമാനിച്ചു 20/03/1988 ൽ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് ഉള്ളിൽ കുഞ്ചിത്തണ്ണി ടൗണിൽ ബാങ്കിന്റെ ഒരു പ്രഭാത സായാഹ്ന കൗണ്ടർ പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു
19/11/88 ൽ ശ്രീ പി എസ് അബ്ദുൽ ഷുക്കൂർ രാജിവയ്ക്കാൻ തീരുമാനിച്ചു അന്ന് നടന്ന യോഗത്തിൽ രാജി പാസായി പുതിയ പ്രസിഡണ്ടായി ശ്രീ എം പി ജയപ്രകാശിനെ യോഗത്തിൽ തെരഞ്ഞെടുത്തു 2/3/1989 ൽ മൂന്നാർ എസ്ബിടിയിൽ ബാങ്കിന്റെ പേരിൽ സേവിംഗ് അക്കൗണ്ട് ആരംഭിക്കാൻ തീരുമാനിച്ചു 2/3/83 ൽ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ നിന്നും പിഎസ് അബ്ദുൽ ഷുക്കൂർ രാജിവച്ചു അന്നത്തെ യോഗത്തിൽ രാജി അംഗങ്ങൾ പാസാക്കി
1985/86ൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ഈ ബാങ്ക് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ക്യാഷ് അവാർഡ് ആയി സഹകരണ ഡിപ്പാർട്ട്മെന്റ് നിന്നും 5000 രൂപ ലഭിക്കുകയും ചെയ്തു 1988ലെ നിക്ഷേപ സമാഹരണത്തിലും ബാങ്ക് ദേവികുളംതാലൂക്കിൽ ഒന്നാം സ്ഥാനത്ത് എത്തി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മട്ടാഞ്ചേരി ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ എം എസ് ജയപ്രകാശിന്റെയും സെക്രട്ടറി എം എസ് ഹരിഹരൻ നായർ എന്നിവർ കൂട്ടായി കൈകാര്യം ചെയ്യുന്ന വിധം ഒരു കരണ്ട് അക്കൗണ്ട് തുടങ്ങാൻ 5/7/1989 ൽ തീരുമാനിച്ചു
17/6/1990ലെ തെരഞ്ഞെടുപ്പിൽ അർഹതയുള്ള ഒമ്പത് പേരുടെ നോമിനേഷൻ ആണ് ഉണ്ടായിരുന്നത്. ബൈലോ 31(13) പ്രകാരം 9 സ്ഥാനാർത്ഥികളെയാണ് തെരഞ്ഞെടുക്കേണ്ടത് അതുകൊണ്ട് 17/6/90 ൽ ഇലക്ഷൻ നടത്തേണ്ട ആവശ്യം വന്നില്ല നോമിനേഷൻ കൊടുത്ത 9 പേരെ പുതിയ ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു ശ്രീ എം എസ് ജയപ്രകാശ് ശ്രീ മുഹമ്മദലി U M ,ശ്രീ ഫിലിപ്പ് എബ്രഹാം ,ശ്രീ രാജു സി കെ, ശ്രീ രാജഗോപാലൻ എം എ ,ശ്രീ ഉത്തമൻ, ആർ ശ്രീ വാസുക്കുട്ടൻ, കെ ശ്രീ ലൈലാ അലി( വനിതാ സംഭരണം ) ശ്രീ വേലായുധൻ പി എ (പട്ടികജാതി പട്ടികവർഗ്ഗ സംവരണം) എന്നിവരെയാണ് തെരഞ്ഞെടുത്തത് 29/6/90ലെ യോഗത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാമിനെ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്തു 29/06/90 ൽ ചാർജ് എടുക്കണം എന്ന് തീരുമാനിച്ചു
സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഈ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 14/11/1991 ൽ ആനച്ചാലിൽ വച്ച് നടത്തുകയുണ്ടായി ഈ യോഗത്തിൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനവും നടത്തി
ഐ സി ഡി സി പിയുടെ സഹായത്തോടെ ആനച്ചാൽ കേന്ദ്രമാക്കി ബാങ്ക് ഒരു ബ്രാഞ്ച് പണിയുകയും 24/5/1997 ൽ അന്നത്തെ സഹകരണ മന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ബ്രാഞ്ചിന്റെ ഉദ്ഘാടന നിർവഹിക്കുകയും ചെയ്തു
12/6/1999 ലെ തെരഞ്ഞെടുപ്പിൽ ആകെ 9 പേർ പത്രിക നൽകി സ്ഥാനാർത്ഥികളുടെ എണ്ണവും തെരഞ്ഞെടുക്കപ്പെടേണ്ട എണ്ണവും തുല്യമായതിനാൽ രഹസ്യ ബാലറ്റ് മുഖേനയുള്ള മത്സരം നടത്തിയില്ല അടുത്ത ഭരണസമിതിയിലേക്ക് ഈ 9 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു ശ്രീ ചന്ദ്രബാബു നാരായണൻ ടി എൻ, ശ്രീ നൂറുദ്ദീൻ കെ എം ,ശ്രീ മാത്യു എം എം, ശ്രീ മോഹനൻ എം എൻ, ശ്രീ രാജു വിഎസ് ശ്രീ വർഗീസ് എംഡി , ശ്രീ സാബു ജെയിംസ് ,ശ്രീ മുനിയാണ്ടി എസ് ( പട്ടികജാതി പട്ടിക വർഗ്ഗ സംവരണം ) ശ്രീ തങ്കമണി ഇ എം (വനിതാ സംഭരണം )എന്നിവരെയാണ് തെരഞ്ഞെടുത്തത് പ്രസിഡന്റ് ശ്രീ എം എൻ മോഹനൻ 18/6/99ൽ ചാർജെടുത്തു സെക്രട്ടറി ശ്രീ എം എസ് ഹരിഹരൻ നായർ
29/4/2000 ൽ സെക്രട്ടറി എം എസ് ഹരിഹരൻ നായർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ സെക്രട്ടറിയുടെ ചാർജ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ പി യു ഏലിയാസ് നിർവഹിക്കാൻ യോഗം തീരുമാനിച്ചു. 23/12/2000 ൽ ബാങ്കിന്റെ ഒരു എക്സ്റ്റൻഷൻ കൗണ്ടർ കല്ലാറിൽ തുടങ്ങാൻ തീരുമാനിച്ചു ക്രമേണ അതൊരു ബ്രാഞ്ച് ആയി മാറ്റാനും ഉദ്ദേശിച്ചിരുന്നു. 2001 മാർച്ച് പത്താം തീയതി ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ ബഹു ദേവികുളം എം എൽ എ ശ്രീ എ കെ മണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു
9/6/2002 ലെ തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ ഏഴുപേരും പട്ടികജാതി പട്ടികവർഗ്ഗ വനിതാ സംവരണം എന്നിവയിൽ നിന്നും ഓരോന്നും ആകെ 9 പേരെ തെരഞ്ഞെടുക്കുന്നതിന് നാമനിർദ്ദേശപത്രിക ക്ഷണിച്ചത് തെരഞ്ഞെടുപ്പിൽ ആകെ 9 പേർ നാമനിർദ്ദേശ പത്രിക നൽകി സ്ഥാനാർത്ഥികളുടെ എണ്ണവും തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണവും തുല്യമായതിനാൽ രഹസ്യ ബാലറ്റ് മുഖേനയുള്ള മത്സരം നടത്തിയില്ല അടുത്ത ഭരണസമിതിയിലേക്ക് ഈ 9 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു ശ്രീ നൂറുദ്ദീൻ കെ എം ,ശ്രീ ബെന്നി മാത്യു, ശ്രീ ബേബി എ സി , ശ്രീ രവീന്ദ്രൻ വിഎസ് ,ശ്രീ രാജഗോപാലൻ എം എ, ശ്രീ വർഗീസ് എംഡി, ശ്രീ സാബു ജെയിംസ് , ശ്രീ റോയി C K (പട്ടികജാതി പട്ടികവർഗ്ഗ സംവരണം ) ശ്രീമതി ലൈസ ബാബു (വനിത സംവരണം ) എന്നിവരെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് ശ്രീ സാബു ജെയിംസ് 13/6/2002ൽ ചാർജ് എടുത്തു സെക്രട്ടറി പി യു ഏലിയാസ്. 19/4/2005ൽ കല്ലാർ എക്സ്റ്റൻഷൻ കൗണ്ടർ ബ്രാഞ്ച് ആക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു 20/5/2007ലെ തെരഞ്ഞെടുപ്പിൽ ശ്രീ അമ്പൂജാക്ഷൻ കെ കെ, ശ്രീ കുഞ്ഞുമോൻ, എംഎം ,ശ്രീ ജയപ്രകാശ്, ശ്രീ നീലകണ്ഠൻ നായർ വി വി ,ശ്രീ നൂറുദ്ദീൻ കെ എം ,ശ്രീ ഭാസ്കരക്കുറുപ്പ്, ശ്രീ വർഗീസ് എംഡി, ശ്രീ സാജൻ മാത്യു ,ശ്രീ സാബു ജെയിംസ്, ശ്രീ തങ്കവേലു എംപി ,(പട്ടികജാതി പട്ടിവർഗ സംവരണം) ശ്രീമതി ശാന്ത വേലായുധൻ (വനിതാ സംഭരണം )എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു പ്രസിഡണ്ട് ശ്രീ സാബു ജെയിംസ് 24 /5 /2007ൽ ചാർജെടുത്തു സെക്രട്ടറി പി യു ഏലിയാസ്
30/7/2011 ൽ കുരിശുപാറയിലെ ജനങ്ങളുടെ ആവശ്യപ്രകാരം കുരിശുപാറ കേന്ദ്രമാക്കി ഒരു എക്സ്റ്റൻഷൻ കൗണ്ടർ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുന്ന കാര്യം പൊതുയോഗത്തിൽ അറിയിച്ചു
സെക്രട്ടറി പി യു ഏലിയാസ് 31/ 8 /2011 ൽ സർവീസിൽ നിന്ന് വിരമിച്ചു ഏലിയാസ് സർവീസിൽ നിന്ന് വിരമിക്കുന്ന മുറയ്ക്ക് 1/ 9 /2011 മുതൽ സെക്രട്ടറിയുടെ ചാർജ് ശ്രീമതി കെ ജെ മേരിക്ക് നൽകി
13/15/12 ലെ തെരഞ്ഞെടുപ്പിൽ ആകെ 9 പേർ നാമനിർദ്ദേശ പത്രിക നൽകി സ്ഥാനാർത്ഥികളുടെ എണ്ണവും തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണവും തുല്യമായതിനാൽ രഹസ്യ ബാലറ്റ് മുഖേനയുള്ള മത്സരം നടത്തിയില്ല അടുത്ത ഭരണസമിതിയിലേക്ക് ഈ 9 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു 13/5/2012ലെ തെരഞ്ഞെടുപ്പിൽ സംഘത്തിന്റെ ഭരണസമിതിയിലേക്ക് ജനറൽ വിഭാഗത്തിൽ ആറും നിക്ഷേപക വിഭാഗത്തിൽ നിന്നും പട്ടികജാതി വർഗ്ഗ വിവാഹത്തിൽ നിന്നും ഒന്നു വീതവും വനിതാ വിഭാഗത്തിൽനിന്ന് മൂന്നും ആകെ പതിനൊന്ന അംഗങ്ങളെ തെരഞ്ഞെടുത്തു പ്രസിഡണ്ടായി ശ്രീ സാബു ജയിംസ് 19/ 5 /2012 ൽ ചാർജ് എടുത്തു സെക്രട്ടറി ശ്രീമതി മേരി കെ ജെ
22 /10 /2012 ൽ കുരിശുപാറ എക്സ്റ്റൻഷൻ കൗണ്ടർ ബ്രാഞ്ച് ആക്കാനുള്ള നടപടികൾ സ്വീകരിച്ചു .ബ്രാഞ്ചിന് ആവശ്യമായ ബാങ്കിന്റെ ബ്രാഞ്ച് സബ് റൂള്‍ അംഗീകരിച്ച് കിട്ടാൻ ബഹു ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ അവർകളോട് അന്വേഷിക്കാൻ തീരുമാനിച്ചു
23/4/2016ലെ തെരഞ്ഞെടുപ്പ് ബാങ്ക് ഭരണസമിതിയിലേക്ക് വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണവും അന്തിമ സ്ഥാനാർത്ഥി പട്ടികയും അത് മണ്ഡലങ്ങളിലായി അവശേഷിച്ച സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമായതിനാൽ വോട്ടെടുപ്പ് നടപടികൾ ആവശ്യമായി വന്നില്ല അപേക്ഷ നൽകിയ 11 പേരും എതിരില്ലാതെ തെരഞ്ഞെടുത്തു പ്രസിഡണ്ട് ശ്രീ കുഞ്ഞുമോൻ എം എം 28 /4 /2018 ചാർജ് എടുത്തു സെക്രട്ടറി ശ്രീമതി കെ ജെ മേരി 31/12/2018 വിരമിക്കുന്ന മുറയ്ക്ക് 1/1/2018 മുതൽ ശ്രീ കെ എസ് ആദർശിന് സെക്രട്ടറിയുടെ ചുമതല നൽകി ശ്രീ കെ എസ് ആദർശിന് സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷൻ നൽകി നിയമിച്ചു 13/12/2021 ബാങ്കിന്റെ സെക്രട്ടറി ലീവ് ആറുമാസത്തേക്ക് എടുത്ത സാഹചര്യത്തിൽ ബാങ്കിലെ ചീഫ് അക്കൗണ്ടന്റ് ആയ ശ്രീമതി ബീന എമ്മിന് സെക്രട്ടറിയുടെ ചുമതല നൽകി
17/7/2022ലെ തെരഞ്ഞെടുപ്പിൽ ആകെ 11 പേർ നാമനിർദ്ദേശ പത്രിക നൽകി സ്ഥാനാർത്ഥികളുടെ എണ്ണവും തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണവും തുല്യമായതിനാൽ രഹസ്യ ബാലറ്റ് മുഖേനയുള്ള മത്സരം നടത്തിയില്ല അടുത്ത ഭരണസമിതിയിലേക്ക് ഈ 11 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു
ജനറൽ വിഭാഗം
ശ്രീ അബുസർ എൻ എ
ശ്രീ അഭിലാഷ് വി കെ ,
ശ്രീ ആൽബർട്ട് ടി ജെ ,
ശ്രീ കുഞ്ഞുമോൻ എംഎം,
ശ്രീ ജിമ്മി സ്കറിയ,
ശ്രീ റോയി കെ ഇ
വനിത വിഭാഗം
ശ്രീമതി ധന്യ ഷാജു ,
ശ്രീമതി പ്രേമ ജയൻ ,
ശ്രീമതി രമാദേവി പി ആർ
നിക്ഷേപക വിഭാഗം
ശ്രീ മനു സി സി
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം
ശ്രീ ഹരിദാസ് എം കെ
പ്രസിഡണ്ട് - ശ്രീ എം എം കുഞ്ഞുമോൻ
സെക്രട്ടറി - ശ്രീമതി ബീന എം
18/7/2022 മുതൽ പുതിയ ഭരണസമിതിക്ക് വേണ്ടി പ്രസിഡണ്ട് ശ്രീ എം എം കുഞ്ഞുമോൻ ചാർജ് എടുത്തു
ബാങ്കിന്റെ നോൺ ബാങ്കിംഗ് സ്ഥാപനങ്ങളായ നീതി മെഡിക്കൽ സ്റ്റോർ, മൈക്രോ എടിഎം കൗണ്ടർ , ഫെർട്ടിലൈസർ ഷോപ്പ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു
Copyright © | All rights reserved
Powered by Team Horizon